കൊച്ചി : ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമൻ. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാർഡുകളുടെ വിതരണവും മന്ത്രി നിർവ്വഹിച്ചു. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി ഒന്നാം സ്ഥാനവും തിരുവനന്തപുരം കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ വിജിലൻസ് സെന്റർ രണ്ടാം സ്ഥാനവും കേരള സംസ്ഥാന ഉപഭോക്തൃ സമിതി കൊല്ലം മൂന്നാം സ്ഥാനവും നേടി. ഉപഭോക്തൃ കേരളം ദ്വൈമാസികയുടെ പ്രകാശനം പി.ടി തോമസ് എം.എൽ.എ നിർവഹിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ച് അഡ്വ. ഡി.ബി ബിനു ക്ളാസെടുത്തു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.എൻ. സതീഷ്, പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ. എൻ. തേജ് ലോഹിത്റെഡ്ഡി , ലീഗൽ മെറ്ററോളജി ഡയറക്ടർ വർഗീസ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. കാപ്ഷൻ ദേശീയ ഉപഭോക്തൃ ദിനം സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി തിലോത്തമൻ എറണാകുളത്ത് നിർവഹിക്കുന്നു.