ആലുവ: ആലുവ ഒ.കെ.എസ്.കെ കരാട്ടേ സ്‌കൂൾ ബ്ലാക്ക്‌ബെൽറ്റ് സെറിമണി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമച്വർ കരാട്ടെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു. 33-ാമത് സംസ്ഥാന കരാട്ടെ ടൂർണമെന്റ് റോജി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
24 വനിതകളടക്കം 45 പേർക്ക് ബ്ലാക്ക് ബെൽറ്റ് നൽകി. ഒരേസമയം ബ്ലാക്ക് ബൽറ്റ് നേടിയ അമ്മയും മകളും നാല് സഹോദരിമാർ എന്നിവരെ ആദരിച്ചു. ചൂർണിക്കര മുൻപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ, ഫാ. ഷാജി കണിയാംപറമ്പിൽ എന്നിവർ സംസാരിച്ചു. അഡ്വ. പുഷ്പദാസ് സ്വാഗതവും പി.ഡി. ബിജു നന്ദിയും പറഞ്ഞു. ഒ.കെ.എസ്.കെ കരാട്ടെ സ്‌കൂൾ ചീഫ് ഇൻട്രക്റ്റർ എ.എസ്.എസ്. കുമാറിന്റെ നേതൃത്വത്തിൽ സെൻസായിമാരായ എ.എസ്. രവിചന്ദ്രൻ, എസ്.എസ്. ലജ്‌ന, എം.സി. ജലാൽ, സി.സി. സ്റ്റീഫൻ, എൻ.പി. ശശികുമാർ എന്നിവർ നേതൃത്വം നൽകി.