കോലഞ്ചേരി:യാക്കോബായ സഭയുടെ അഖില മലങ്കര സുവിശേഷ യോഗത്തിന് കൊടിയേറി. പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ നടന്ന ചടങ്ങിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കൊടിയേറ്റി. സുവിശേഷ സംഘം പ്രസിഡന്റ് മാത്യൂസ് മാർ അഫ്രേം, ഇ.സി വർഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. പോൾസൺ കീരിക്കാട്ടിൽ, എ.വി പൗലോസ്, കെ വി തമ്പി, മോൻസി വാവച്ചൻ, കെ കെ മേരിക്കുട്ടി എന്നിവർ പങ്കെടുത്തു. 26 മുതൽ 31 വരെ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ മൈതാനിയിലാണ് സുവിശേഷ യോഗം