മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തു കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൈരളി പച്ചക്കറി ഉല്പാദന സംഘത്തിന്റെ ഇക്കോഷോപ്പ് മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തനമാരംഭിച്ചു. കർഷകർ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും മറ്റ് ഉത്പ്പന്നങ്ങളും ലഭിക്കും.കൃഷിക്കാവശ്യമായ വിത്തുംവളവും തികച്ചും ജൈവ രീതിയിൽ തയ്യാർ ചെയ്ത് കർഷകർക്ക് ലഭ്യമാക്കും.കൈരളി പച്ചക്കറി ഉത്പാദന സംഘത്തിനാണ് ഇക്കോഷോപ്പിന്റെ നടത്തിപ്പ് ചുമതല. ഇക്കോഷോപ്പിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ കർഷകരുടെ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ ആദ്യ വിൽപ്പന നടത്തി.