കോലഞ്ചേരി:കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണി​റ്റിന്റെ അവധിക്കാല ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷനായി. പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി, ഷിജ അശോകൻ, സി.എം കൃഷ്ണൻ, എം.എ പൗലോസ്, മിനി പി.ജേക്കബ്, മിനി ജേക്കബ്, പി.സി പൗലാസ്, എൻ.എസ് ലത എന്നിവർ സംസാരിച്ചു.