mavely
ജോസ് മാവേലി

ആലുവ: 39-ാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് സംസ്ഥാന മീറ്റിൽ ആലുവ സ്വദേശി ജോസ് മാവേലി മൂന്ന് സ്വർണ മെഡലുകളുമായി സംസ്ഥാന ചമ്പ്യനായി. 65+ വിഭാഗത്തിൽ 100, 200, 400 മീറ്റർ ഓട്ടമത്സരങ്ങളിലാണ് മെഡലുകൾ നേടിയത്. 2020 ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ മണിപ്പൂരിലെ ഇംഫാലിൽ നടക്കുന്ന 41-ാമത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജോസ് മാവേലി അർഹത നേടി. 2011-ൽ ചണ്ഡീഗഢിൽ നടന്ന നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം നേടി ഇന്ത്യൻ ചാമ്പ്യനായിട്ടുണ്ട്.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996ൽ ജനസേവ ശിശുഭവൻ എന്ന അഭയകേന്ദ്രവും കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2008 ൽ ജനസേവ സ്‌പോട്‌സ് അക്കാഡമി എന്ന സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. ഇവയിലൂടെ നിരവധി അരക്ഷിത ബാല്യങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലെത്താനും വിവിധ കായികമേഖലകളിൽ മികവു പുലർത്തി പ്രതിഭ തെളിയിക്കാനുമായിട്ടുണ്ട്.