കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് കുറിഞ്ഞി ഗവ യു.പി സ്‌കൂളിൽ തുടങ്ങി. പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിമ ജിജോ അദ്ധ്യക്ഷയായി. സ്‌കൂൾ മാനേജർ ഫാ. സി.എം. കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പോൾ വെട്ടിക്കാടൻ, സാലി ബേബി തുടങ്ങിയവർ സംസാരിച്ചു.