മൂവാറ്റുപുഴ: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ മൂവാറ്റുപുഴ ബ്രാഞ്ച് സമ്മേളനം തീരുമാനിച്ചു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് എം.എസ് മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ബി.എസ്.എൻ.എൽ ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളം വിതരണം ചെയ്യുക , കരാർ തൊഴിലാളികളുടെ പത്തു മാസത്തെ ശമ്പള കുടിശ്ശിക നൽകുക, തുടങ്ങിയ സമ്മേളനം അംഗീകരിച്ചു.യൂണിയന്റെ എറണാകുളം ജില്ല പ്രസിഡന്റ് പി.എസ് പീതാംബരൻ സമ്മേളനം ഉദ് ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് സർവ്വീസിൽ നിന്നും വിരമിച്ച കൃഷ്ണൻ കെ.രാജുവിന് യൂണിയന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാന അസി.സെക്രട്ടറി കെ.മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.തങ്കച്ചൻ വി.എം.പൗലോസ് ,എം .പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.. പുതിയ ഭാരവാഹികളായി പി.കെ.രാജു (പ്രസിഡന്റ്), ശൈലജ ബി നായർ ,അജേഷ് ജോൺ (വൈസ് പ്രസിഡന്റുമാർ) ടി.വി.ഉണ്ണികൃഷ്ണൻ (സെക്രട്ടറി) എസ്.പ്രതിഷ്, രമ്യാ പൊന്നപ്പൻ (ജോ. സെക്രട്ടറിമാർ) കെ.പി തമ്പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.