intuc
ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം റിട്ട. ജസ്റ്റിസ് കെ. കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം റിട്ട. ജസ്റ്റിസ് കെ. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. കെ കരുണാകരൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു അന്നത്തെ ആഭ്യന്തരം കേട്ടിരുന്നത്. ഇന്ന് അഭ്യന്തരം പറയുന്നതുപോലെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് ഭരണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ധീരനും ധൈര്യശാലിയുമായിരുന്ന കെ. കരുണാകരൻ എപ്പോഴും ഒഴുക്കിനെതിരെ നീന്തുന്ന വ്യക്തിയായിരുന്നുവെന്നും ജസ്റ്റിസ് പറഞ്ഞു. പ്രസിഡന്റ് ആനന്ദ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.

അൻവർ സാദത്ത് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി, മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ, സിനിമാതാരം ടിനിടോം, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, എം.ജെ. ജോമി, ദേവസിക്കുട്ടി, കുഞ്ഞമ്മ ജോർജ്, ലത്തീഫ് പുഴിത്തറ, സജി വളാശേരി, മുഹമ്മദ് സഗീർ, നസീർ ചൂർണിക്കര,സി.പി. നൗഷാദ്, ജീമോൻ കയ്യാല,സിജോ തച്ചപ്പള്ളി,പോളി ഫ്രാൻസിസ്, അർ. രഹാൻരാജ്, രഞ്ജു ദേവസി എന്നിവർ സംസാരിച്ചു. കെ. കരുണാകരൻ പുരസ്‌കാരം അൻവർ സാദത്ത് എം.എൽ.എ നീന്തൽ പരിശീലകൻ സജി വള്ളാശേരിക്ക് കൈമാറി.

# എ ഗ്രൂപ്പ് ബഹിഷ്കരിച്ചു

ലീഡർ കെ. കരുണാകരൻ അനുസ്മരണം ആലുവയിൽ എ ഗ്രൂപ്പുകാർ ബഹിഷ്കരിച്ചു. മുൻ വർഷങ്ങളിൽ ക്ഷണിച്ചാലും എ ഗ്രൂപ്പുകാർ പങ്കെടുക്കാറില്ല. അതിനാൽ ഇക്കുറി ക്ഷണിച്ചിരുന്നില്ല. ക്ഷണം ഉണ്ടായവരിൽ തന്നെ ഒന്നോ രണ്ടോ പേർ മാത്രമാണ് യോഗത്തിനെത്തിയത്. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയുടെയും ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റിയുടെയും പരിപാടികൾ പൊളിക്കുകയെന്നതാണ് എപ്പോഴും എ ഗ്രൂപ്പുകാരുടെ പരിപാടിയെന്ന് ഐ ഗ്രൂപ്പ് പറയുന്നു. എന്നാൽ ലീഡർ അനുസ്മരണം ഐ ഗ്രൂപ്പ് പരിപാടിയാക്കി മാറ്റിയതിനാലാണ് വിട്ടുനിന്നതെന്നാണ് എ ഗ്രൂപ്പിന്റെ വിശദീകരണം.