മരട്: റിട്ട: കെ.എസ്.ഇ.ബി ജീവനക്കാരനും മരട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ ചെമ്മാഴത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (72) യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു. സഹോദരിയും കുടുംബവുമൊത്തു മലപ്പുറത്തേക്ക് കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് ഒറ്റപ്പാലത്തുവച്ചു ഗോവിന്ദൻകുട്ടി കുഴഞ്ഞുവീണു മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: പരേതയായ രാധാമണി. സഹോദരങ്ങൾ: സുശീല, പരേതരായ നാരായണൻകുട്ടി, രാധ, സീതാമണി.