anwar-sadath-mla
യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതര ജനകീയകൂട്ടായ്മ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതര ജനകീയകൂട്ടായ്മ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ എം.ഒ. ജോൺ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, എം.ജെ. ജോമി, മുസ്ലീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, സെക്രട്ടറി പി.എ. താഹിർ, സെക്രട്ടറി ഡൊമിനിക് കാവുങ്കൽ, എം.ടി. ജേക്കബ്, ഫാസിൽ ഹുസൈൻ, അജ്മൽ എന്നിവർ സംസാരിച്ചു.