rally
സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി.

നെടുമ്പാശേരി: പൗരത്വബിൽ ഭേദഗതി നിയമത്തിനെതിരെ ദേശത്തെ അഞ്ച് മഹല്ല് കമ്മിറ്റികൾ ഉൾപ്പെട്ട സംയുക്ത മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദേശം കവലയിൽ നടന്ന പൊതുസമ്മേളനം ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു.

ഓണമ്പിള്ളി അബ്ദുസലാം മൗലവി മുഖ്യപ്രഭാഷണം നടത്തി. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി.നൈന ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.കെ.അമീർ, കെ.ടി.സിദ്ധീഖ് സഅദി, സലീം അൽഹസനി, ടി.എം. അബ്ദുൽഖാദർ, എസ്. ഹംസ, സെയ്ദ്കുഞ്ഞ് പുറയാർ, എം.ഇ. പരീത്, നാസർ എരുത്തിയിൽ, ഖാലദ് പേലിൽ, ഷരീഫ് വാളുവങ്ങാട്, സിദ്ധീഖ് കൊണ്ടോട്ടി, ഹുസൈൻ എന്നിവർ സംസാരിച്ചു. പറമ്പയം അൽമദീന ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ച റാലി ദേശം കുന്നുംപുറം ചുറ്റിയാണ് ദേശം കവലയിൽ സമാപിച്ചത്.