കൊച്ചി: സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന്റെ ( സി.എസ്.എം.എൽ ) ആഭിമുഖ്യത്തിൽ നടക്കുന്ന എറണാകുളം മാർക്കറ്റ് നവീകരണം വേഗത്തിലാക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. കോർപ്പറേഷൻ, സി.എസ്.എൽ.എൽ പ്രതിനിധികൾ , മാർക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മേയർ ചടങ്ങിൽ അദ്ധ്യക്ഷയായി. പദ്ധതിയുടെ നടത്തിപ്പിനായി ഏഴ് അംഗ സമിതി രൂപീകരിച്ചു. ബിൽഡിംഗ് പെർമിറ്റിനുള്ള നടപടികൾ വേഗത്തിലാക്കുക,മാർക്കറ്റിലെ റോഡിന്റെ വീതി കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ കച്ചവടക്കാർ ഉന്നയിച്ചു.. പുതിയ കെട്ടിടത്തിന്റെ പണി നടക്കുമ്പോൾ കച്ചവടക്കാരെ മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം. ഹാരിസ് എന്നിവർ സംസാരിച്ചു