ആലുവ: മുന്നണി ധാരണപ്രകാരം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.കെ. മുംതാസ് രാജിവെച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കൂടിയായ ലീഗ് പ്രതിനിധി നൂർജഹാൻ സക്കീർ പുതിയ പ്രസിഡന്റാകും. നാല് കൊല്ലം കോൺഗ്രസ് അംഗവും അവസാന ഒരുവർഷം പ്രസിഡന്റ് സ്ഥാനം മുസ്ലീംലീഗിനും നൽകാമെന്ന ധാരണയിലാണ് രാജി. മുസ്ലീം ലീഗിന് നൂർജഹാൻ മാത്രമാണ് അംഗമായിട്ടുള്ളത്. എൽ.ഡി.എഫും മത്സര രംഗത്തുണ്ടാകും.