കൊച്ചി : ഫോർട്ട്‌കൊച്ചി ഹരിത കാർണിവൽ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് ബോധവത്കരണ പരിപാടികൾ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്കും നാലിന് വഴിയോരക്കച്ചവടക്കാർക്കും ബോധവത്കരണ പഠന ശിബിരങ്ങൾ സംഘടിപ്പിക്കും. ശുചിത്വ മിഷൻ, ജസ്റ്റിസ് ബ്രിഗേഡ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, കേരളാ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.