ആലുവ: ചൂർണ്ണിക്കര പഞ്ചായത്ത് കാർമൽ ആശുപത്രി കവലയിൽ 5.86 ലക്ഷം രൂപ മുടക്കിസ്ഥാപിച്ച 12 മീറ്റർ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സന്തോഷ്, മെമ്പർ ലിനേഷ് വർഗ്ഗീസ്, ലിസി സെബാസ്റ്റ്യൻ, കാർമൽ ആശുപത്രി സൂപ്പീരിയർ സിസ്റ്റർ ഹെലൻ, ബ്രദർ ജോൺസൺ, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മാത്യുചൊവ്വേകുന്ന് എന്നിവർ സംസാരിച്ചു. കൊച്ചിൻ ബാങ്ക് ജങ്ക്ഷനിലും ആലുവ മുൻസിപ്പാലിറ്റി മാർവർ ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.