കൊച്ചി: ബഹുരാഷ്ട്ര കുത്തകകളെയും മുതലാളിമാരെയും സംരക്ഷിക്കാൻ പൊതു മേഖലാ സ്ഥാപനങ്ങളെ വിൽക്കുകയും തൊഴിൽ നിയമങ്ങൾ ഭേദഗതിയിലൂടെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന മോദി സർക്കാരിനുള്ള താക്കീതാവണം ജനുവരി എട്ടിലെ പൊതുപണിമുടക്കെന്ന് എച്ച്.എം.എസ്.ദേശീയ വർക്കിംഗ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു .കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ഭാരവാഹികളുടെ യോഗം എറണാകുളം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ, കെ.കെ കൃഷ്ണൻ, അഡ്വ.ആനി സ്വീറ്റി, ഒ.പി. ശങ്കരൻ,രാജു കൃഷ്ണ, പി.വി.തമ്പാൻ, അജി ഫ്രാൻസിസ്, മലയൻകീഴ് ചന്ദ്രൻ നായർ, കോയ അമ്പാട്ട്, പി.ദിനേശൻ, കെ.രാമചന്ദ്രൻ , പേരൂർ ശശിധരൻ എന്നിവർ സംസാരിച്ചു