lottary
കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി നേതൃത്വത്തിൽ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള ഭാഗ്യക്കുറിക്ക് ജി.എസ്.ടി 28 ശതമാനമായി വർദ്ധിപ്പിച്ച് കേരള ഭാഗ്യക്കുറിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആലുവ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ സംരക്ഷണ സമിതി ചെയർമാൻ ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കൺവീനർ പി.എസ്. മോഹനൻ, വിവിധ സംഘടനാ ഭാരവാഹികളായ ബാബു കടമക്കുടി (എ.ഐ.ടി.യു.സി), കെ.എം. ദിലീപ് (സി.ഐ.ടി.യു), വി.ടി. സേവ്യർ (ഐ.എൻ.ടി.യു.സി), എം.എ. ഭക്തവത്സലൻ (കെ.ടി.യു.സി.എം), കെ. സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.