winners
സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ് ജേതാക്കളായി

തൃക്കാക്കര :എസ് എൻ ഡി പി യോഗംസൗത്ത് ശാഖ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ് ജേതാക്കളായി.തൃക്കാക്കര മുൻസിപ്പൽ ഗ്രൗണ്ടിൽ രാവിലെ തുടങ്ങിയ മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി .വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. വൈകിട്ടു നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫി തൃക്കാക്കര മുൻസിപ്പൽ ചെയർ പേഴ്‌സൺ ഉഷാ പ്രവീൺ, ഇൻഫോ പാർക്ക് എസ് ഐ എ എൻ ഷാജു എന്നിവർ വിതരണം ചെയ്തു. സിനിമ താരങ്ങളായ വിമൽ, ബിയോൺ തുടങ്ങിയർ സന്നിഹിതരായിരുന്നു. വിജയൻ പടമുകൾ, ഉണ്ണി കാക്കനാട്, വിനീസ് ചിറക്കപ്പടി, കെ എൻ രാജൻ, അശോകൻ നെച്ചിക്കാട്ട്, പ്രവീൺ,മനേഷ് എം എം, പ്രശാന്ത് അമ്പാടി, ഷാൽവി ചിറക്കപ്പടി എം ബി അഭിലാഷ്, സജീഷ് സിദ്ധാർഥൻ, പുഷ്പരാജ്, മഹേഷ് എം എം റെജിരാജൻ, ശ്രീമതി മിനി അനിൽകുമാർ, പ്രെസെന്ന സുരേഷ് സിന്ധു ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി