കൊച്ചി: ക്രിസ്മസ് ആഘോഷങ്ങൾ പ്രമാണിച്ച് മെട്രോയുടെ സർവീസ് സമയം ദീർഘിപ്പിച്ചു. ഇന്നു നാളെയും രാത്രി 10.30 വരെയാണ് സമയം നീട്ടിയത്. ആലുവയിലും തൈക്കൂടത്തും നിന്നുമുള്ള സർവീസ് രാത്രി 10.30 നാകും പുറപ്പെടുകയെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.