കൊച്ചി: പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിൽ നാളെ രാവിലെ 11.30ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി പുന:പ്രതിഷ്ഠാകർമ്മം നിർവഹിക്കും. ഇന്ന് മൂന്നിന് സാംസ്കാരിക സമ്മേളനം ഹൈബി ഈഡൻ എം.പി. നിർവഹിക്കും. പി.ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.കെ.വി.തോമസ്, മേയർ സൗമിനി ജെയിൻ, ടി.ജെ.വിനോദ് എം.എൽ.എ, ബി.ജെ.പി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ആറിന് ദീപപ്രദക്ഷിണം. നാളെ വൈകിട്ട് ഗുരുസ്ഥാനീയ പോത്തൻകോട്ടെ കേന്ദ്രാശ്രമത്തിലേക്ക് മടങ്ങും.