അറയ്ക്കപ്പടി: കുടിക്കാലിൽ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഇന്ന് തുടങ്ങി വെള്ളിയാഴ്ച സമാപിക്കും. ഇന്ന് രാവിലെ അഞ്ചിന് സർവൈശ്വര്യ പൂജ, നാളെ രാവിലെ 6 ന് അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം, വൈകിട്ട് 5 ന് ചന്ദനം ചാർത്തിനു ശേഷം കാവളയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടെ അകമ്പടിയോടെ ദീപ ശിഖ എഴുന്നള്ളിക്കും. രാത്രി 8.30 ന് കളമെഴുത്തും പാട്ടും. വെള്ളിയാഴ്ച രാവിലെ 8 മുതൽ 10.30 വരെ ദേവിയ്ക്ക് പൊങ്കാല. ചടങ്ങുകൾക്ക് പറവൂർ രാകേഷ് തന്ത്രികൾ, മേൽ ശാന്തി പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നല്കും.