കിഴക്കമ്പലം: ഹരിത കേരള മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ നീർച്ചാലുകൾ ശുചീകരിക്കുന്ന പദ്ധതികൾക്ക് കുന്നത്തുനാട്ടിൽ തുടക്കമായി. പള്ളിക്കര ചക്കാലമുഗൾ വലിയ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സെലിൻ എബ്രാഹം, ജിജോ വി.തോമസ്, ടി.വി ശശി, എൻ.വി രാജപ്പൻ, എ.വി ജേക്കബ്, തുടങ്ങിയവർ നേതൃത്വം നല്കി. കടമ്പ്രയാറിന്റെ പ്രധാന കൈ വഴിയായ തോട് പായൽ നിറഞ്ഞതോടെ നീരൊഴുക്ക് നിലച്ച നിലയിലാണ്.