കോലഞ്ചേരി: പ്ളാസ്റ്റിക് വിമുക്ത സന്ദേശവുമായി കറുകപ്പിള്ളി ഗവ. യു.പി സ്കൂൾ കുട്ടികൾ വീടുകൾ കയറി. പേപ്പറിൽ തയ്യാറാക്കിയ പേപ്പർ ബാഗ്, തുണി സഞ്ചി, ചണത്തിന്റെ ബാഗ് എന്നിവയു‌ടെ പ്രചരണമാണ് ലക്ഷ്യം. സന്ദേശ യാത്ര പഞ്ചായത്തംഗം സാലി ബേബി ഉദ്ഘാടനം ചെയ്തു.