കോലഞ്ചേരി: ക്രിസ്മസ് പുതുവത്സര സമ്മാനമായി സപ്ളൈകോ പാക്കിംഗ് തൊഴിലാളികളുടെ ദിവസ വേതനം കൂട്ടി. താത്കാലികക്കാരുടെ ദിവസ വേതനം 425 രൂപയിൽ നിന്ന് 500 രൂപയായും പാക്കിംഗ് തൊഴിലാളികളുടെ വേതനം ഒരു കവർ പാക്ക് ചെയ്യുന്നതിന് ഒരു രൂപയിൽ നിന്ന് ഒരു രൂപ 40 പൈസയായുമാണ് വർദ്ധിപ്പിച്ചത്.