fseto
എഫ്.എസ്.ഇ.ടി.ഒ. യുടെ നേതൃത്വത്തിൽ പായിപ്ര സ്ക്കൂൾ ജംഗ്ഷനിൽ നടന്ന പ്രാദേശിക സായാഹ്ന ധർണ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ആനന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കരാർ നിയമനം അവസാനിപ്പിക്കുക, സ്വകാര്യവത്കരണം ഇല്ലാതാക്കുക, വർഗ്ഗീയതയെ ചെറുക്കക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 8ന് നടക്കുന്ന ദേശിയ പണിമുടക്കിന്റെ പ്രചരണാർത്ഥം എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ പായിപ്ര സ്ക്കൂൾ ജംഗ്ഷനിൽ പ്രാദേശിക സായാഹ്ന ധർണ നടത്തി . കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ആനന്തകുമാർ ധർണ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റി അംഗം പുഷ്പ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ ജില്ലാ കമ്മറ്റി അംഗം സി. എൻ കുഞ്ഞുമോൾ, എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് കെ. കെ. സുശീല, കെ. എസ്. ടി എ ജില്ല വെെസ് പ്രസിഡന്റ് ആനി ജോർജ്ജ്, പിറവം സബ് ജില്ല പ്രസിഡന്റെ എം. കെ.ജോർജ്ജ്,, എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം ഹസെെനാർ, ഏരിയ കമ്മറ്റി അംഗങ്ങളായ കെ. കെ. ജാഫർ, ജസിൽ തോട്ടത്തികുളം എന്നിവർ സംസാരിച്ചു .