mla
നെടുമ്പാശ്ശേരി പഞ്ചായത്ത് പതിനെട്ടാം വാർഡിൽ നിർമ്മിയ്ക്കുന്ന അങ്കണവാടി കെട്ടിടത്തിന് ജോൺ ഫെർണാണ്ടസ് എം.എൽ.എ തറക്കല്ലിടുന്നു.

നെടുമ്പാശേരി: പഞ്ചായത്ത്18-ാം വാർഡിൽ 122-ാം നമ്പർ അംഗവാടി കെട്ടിടത്തിന് ജോൺ ഫെർണാണ്ടസ് എംഎൽഎ ശിലയിട്ടു. പഞ്ചായത്ത് ഫണ്ടും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് വാങ്ങിയ നാലര സെന്റ് ഭൂമിയിൽ ജോൺ ഫെർണാണ്ടസ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിയ്ക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത സുരേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.വി. ബാബു, എം.കെ. പൗലോസ്, എൽദോ ഡേവിസ്, എം.സി. രാമദാസ്, പി.കെ. അരുൺ, മാത്യു വർഗ്ഗീസ് എന്നിവർ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക പ്രകാശൻ സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിൽവി നന്ദിയും പറഞ്ഞു.