നെടുമ്പാശേരി: കേന്ദ്രസർക്കാർ നയത്തിനെതിരെ സി.പി.എമ്മുമായി യോജിച്ചു സമരം നടത്തുന്നതിൽ തെറ്റില്ലെന്ന് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോഓർഡിനേറ്റർ എൻ.എം. അമീർ പറഞ്ഞു. ശ്രീമൂലനഗരത്ത് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്നാൽ പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് സി.പി.എമ്മിന്റേത്.
കെ.കരുണാകരൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി വി.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.പി അനൂപ് അദ്ധ്യക്ഷത വഹിച്ചു. പി.സി. സുരേഷ്കുമാർ, സെബി കൂട്ടുങ്ങൽ, ജോസ്മേച്ചേരി, സുലൈമാൻ പുതുവാൻകുന്ന്, ബിജു കൈത്തോട്ടുങ്ങൽ, വിനോദ് പുറവരിക്കൽ, ഔസേപ്പച്ചൻ, പി.എസ്. രമേശ്, കെ.എച്ച്. അസീസ്, കെ.പി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.