പനങ്ങാട് : പനങ്ങാട് സ്വരലയ മ്യൂസിക് ക്ലബ്ബിന്റെ,ആഭിമുഖ്യത്തിൽ,നടത്തിയ ജോൺസൺമാസ്റ്റർ ,അനുസ്മരണ,കരോക്കെ ഗാനമത്സരം,കുമ്പളംപഞ്ചായത്ത് അംഗംകെ.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്തു. ജോൺസൺമാസ്റ്ററുടെ ഭാര്യ റാണി ജോൺസൺ സമ്മാനദാനം നിർവഹിച്ചു.
നിമിഷ-കാക്കനാട്, രൻഞ്ജൂ-എരമല്ലൂർ, പൂർണ്ണിമ, വിഷ്ണു-കുമ്പളം, ജിതേന്ദ്രവർമ്മ, വിഷ്ണു-എരമല്ലൂർ എന്നിവർ മത്സര ജേതാക്കളായി. പ്രസിഡന്റ് സി.എസ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം എക്സ്.ആന്റണി, ജയൻ എന്നിവർ സംസാരിച്ചു.