നെടുമ്പാശേരി: ദോഹ ഗ്ലോബൽ മലയാളി ഫോറത്തിന്റെ 2019ലെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌ക്കാരം മന്ത്രി കടന്നപ്പിളളി രാമചന്ദ്രൻ സെബി വർഗീസിന് നൽകി. ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായിരുന്നു.

ജസ്റ്റീസ് നാരായണക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. റോജി എം. ജോൺ എം.എൽ.എ, ഫാ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡോക്ടർ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, പി.ജെ. ജോയി, മാത്യൂസ് കോലഞ്ചേരി, റീത്താ പോൾ, ജോർജ്കുരിയൻ, എൻ.വി. പോളച്ചൻ, ഡേവീസ് പത്താടൻ, എം.പി. ജോബി, അഡ്വ. സേവ്യർ പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു.