നെടുമ്പാശേരി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുന്നുകരയിൽ കോൺഗ്രസ് പ്രവർത്തകർ നിശാ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കുന്നുകരയിൽ സമാപിച്ചു. പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷജിൻ ചിലങ്ങര അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എം.എ. സുധീർ, ബ്ലോക്ക് ഭാരവാഹികളായ പി.പി. സെബാസ്റ്റ്യൻ, എം.എ. അബ്ദുൾ ജബ്ബാർ, സി.എ. സെയ്ദുമുഹമ്മദ്, എം.കെ. ഷാജി, പി.വി. തോമസ്, ഷിബി പുതുശ്ശേരി, അനിൽ.ആർ., ടി.കെ. അജികുമാർ, സി.ജെ. ജോബി, അജാസ് കുന്നുകര, ടി.കെ. താഹിർ, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.