നെടുമ്പാശേരി: സംസ്ഥാന ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കിഴക്കേ ദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി 'പ്ലാസ്റ്റിക് ഉപേക്ഷിക്കു, പ്രകൃതിയിലേക്ക് മടങ്ങു 'എന്ന സന്ദേശം ഉയർത്തി ഗ്രന്ഥശാല അംഗങ്ങൾക്ക് പ്രകൃതിസൗഹൃദ ബാഗുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് മഠത്തിമൂല വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കേശവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഷാജി നീലീശ്വരം മുഖ്യപ്രഭാഷണം നടത്തി. വി. പരമേശ്വരൻ, സതീഷ് കുമാർ, കെ.ആർ. ഭാസ്‌കരൻപിള്ള എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാലയിലെ ആദ്യകാല അംഗങ്ങളെ ആദരിച്ചു.