കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം മുൻമന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ടി തോമസ് എം.എൽ.എ, എൻ. വേണുഗോപാൽ, പ്രൊഫ. വിജയലക്ഷ്‌മി, ഐ.കെ രാജു, എം.എ ചന്ദ്രശേഖരൻ, കെ.ബി മുഹമ്മദ്കുട്ടി, മുഹമ്മദ് ഷിയാസ്, മനോജ് മുത്തേടൻ, പോളച്ചൻ മണിയംകോട്, പി.കെ അബ്ദുൾ റഹ്മാൻ, കെ.പി തങ്കപ്പൻ, അബ്ദുൾ ലത്തീഫ്, ലിസി ജോർജ്, സിന്റ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.