കിഴക്കമ്പലം: പട്ടിമറ്റം അത്താണി മില്ലേനിയം റസിഡന്റ്സ് അസോസിയേഷന്റെയും,ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പി​റ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കും.രാവിലെ 9 മുതൽ 1 മണി വരെ അസോസിയേഷൻ ഓഫീസിന് സമീപം എ.എം.ആർ.എ നഗറിൽ വച്ച് നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേരെയാണ് പരിശോധിക്കുന്നത്. വിവരങ്ങൾക്ക് 8848147899, 9496215549