കൊച്ചി: ഐ.ടി മിലൻ സേവാ ഫൗണ്ടേഷന്റെയും വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെയും ആഭിമുഖ്യത്തിൽ ദശദിന സംസ്കൃത സംഭാഷണ ശിബിരം ജനുവരി രണ്ടിന് ആരംഭിക്കും. കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപം അശ്വതി നഴ്സറി സ്കൂളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയാണ് ശിബിരം. സംസ്കൃതപ്രാവീണ്യമുള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക് : 9496323088, 9995800590.