പറവൂർ : ഭവനഹരിതർക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഭവന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് കരിങ്ങാംതുരുത്ത് മാലോത്ത് സാജൻ പുള്ളിക്കലിന് നിർമ്മിച്ച നൽകിയ വീടിന്റെ താക്കോൽദാനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ബാബു മാത്യു, സുനിൽ തിരുവാല്ലൂർ, കെ.എ. ജയദേവൻ, പി.എ. സുബൈർ ഖാൻ, ലിയാക്കത്ത് അലി മൂപ്പൻ, സുരേഷ് മുണ്ടോളിൽ, വി.ബി. ജബ്ബാർ, വി.എം. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.