പറവൂർ : പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാത്രി പത്തിന് കഥകളി - കല്ല്യാണ സൗഗന്ധികം, മഹോത്സവ ദിനമായ നാളെ (26-12) രാവിലെ എഴുന്നള്ളിപ്പ്, ഉച്ചക്ക് രണ്ടിന് ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് പകൽപ്പൂരം, സേവ, ദീപാരാധന, ആകാശവിസ്മയം, രാത്രി 11.30ന് പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ 26 ന് ഉച്ചയ്ക്ക് 12ന് ആറാട്ട്സദ്യ, വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ആറാട്ടുബലി, പുറപ്പാട് തുടർന്ന് ആറാട്ട്, രാത്രി 11ന് വലിയകുരുതിക്കു ശേഷം കൊടിയിറങ്ങും.