കൊച്ചി: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ശിശു പരിചരണകേന്ദ്രത്തിലെ കുട്ടികളും ജീവനക്കാരും ക്രിസ്‌മസ്, നവവത്സരം ആഘോഷിച്ചു. ഒന്നിനും ആറു വയസിനും ഇടയിലുള്ള ഏഴു കുട്ടികളാണ് കടവന്ത്രയിലെ ശിശുപരിചരണ കേന്ദ്രത്തിലുള്ളത്.
ആഘോഷ പരിപാടികൾ ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർമാൻ കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനിൽ ഹരീന്ദ്രൻ അദ്ധ്യക്ഷനായി. ഡി. സലിംകുമാർ, എൻ.കെ. പ്രദീപ്, ജയ പരമേശ്വരൻ, രശ്‌മി ആസാദ് എന്നിവർ സംസാരിച്ചു. ശ്രീജിത്ത്, വൈഷ്ണവി സീനിയർ, വൈഷ്ണവി ജൂനിയർ, അനുഷ്‌മ, അനിമൊഴി, തേൻമൊഴി, ആലിയ എന്നിവരും ജീവനക്കാരും പുതുവസ്ത്രങ്ങൾ അണിഞ്ഞും കേക്ക് മുറിച്ചും ആഘോഷങ്ങളിൽ പങ്കെടുത്തു.