പറവൂർ : ഗോതുരുത്ത് കടൽവാതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും മുസരിസ് പ്രൊജക്ട് ലിമിറ്റഡും ചേർന്ന് നടക്കുന്ന എട്ടാമത് ഗോതുരുത്ത് ചുവടി ഫെസ്റ്റ് ചവിട്ടുനാടക മഹോത്സവം നാളെ കടൽവാതുരുത്ത് അണ്ണാവി സ്ക്വയറിൽ തുടങ്ങും. 29 വരെ വൈകിട്ട് ഏഴിന് നടക്കുന്ന ചുവിടിയിൽ പുതിയ ചവിട്ടുനാടകങ്ങളാണ് അരങ്ങേറുന്നത്. നാളെ കുറമ്പതുരുത്ത് ചവിട്ടുനാടക കേന്ദ്രത്തിന്റെ ഛത്രപതി ശിവജി. 27ന് ഗോതുരുത്ത് ചവിട്ടുനാടക അക്കാദമിയുടെ ധർമ്മയുദ്ധം, 28ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ധർമ്മശാസ്താവ്, വി. ഗീവർഗീസ് എന്നീ ഹ്രസ്വ ചവിട്ടുനാടകം തുടർന്ന് നാടക സംഘത്തിലെ അണിയറ പ്രവർത്തകരുടെ ചവിട്ടുനാടക പാട്ടുകളും നടക്കും. 29ന് വൈകീട്ട് മൂന്ന് മുതൽ ആറ് വരെ ജില്ല സബ് ജൂനിയർ ആൺ -പെൺകുട്ടികളുടെ ഗാട്ട ഗുസ്തി മത്സരം. തുടർന്ന് ചുവടി ഫെസ്റ്റ് .സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും.