അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികവും ഘോഷയാത്രയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സിമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ രാജി ബിനീഷ്, ജോസഫ് പാറേക്കാട്ടിൽ, എം എം ജെയ്സൺ, പഞ്ചായത്തംഗങ്ങളായ ലത ശിവൻ, ബിന്ദു വത്സൻ, ധന്യ ബിനു, വിൻസി ജോയി, ജിന്റോ വർഗീസ്, കെ വി സന്തോഷ് പണിക്കർ, ലിസി മാത്യു, ടെസി പോളി, തുടങ്ങിയവർ സംസാരിച്ചു. ഡോ .ഡിക്സൺ പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സിനിമ താരവും ഹാസ്യകലാകാരനുമായ പ്രദീപ് പൂലാനി ഹാസ്യാവതരണം നടത്തി. സി ഡി എസ് വൈസ് പ്രസിഡണ്ട് ഷീല ജോൺ, പഞ്ചായത്ത് സെക്രട്ടറി കെ കെ ജയചന്ദ്രൻ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അജിത്ത് കുമാർ വി എം, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ വിജയംഎന്നിവർ പ്രസംഗിച്ചു.,