കളമശേരി: കളമശേരി നഗരസഭയിലെ മികച്ച കൗൺസിലർക്കുള്ള ഇല്ലിക്കൽ മൊയ്തീൻ ഫൗണ്ടേഷൻ പുരസ്കാരം ഇരുപത്തിരണ്ടാം വാർഡ് കൗൺസിലർ ബക്കർ കണ്ണോത്തിന്. പ്രശസ്തിപത്രവും ഫലകവും പതിനായിരത്തൊന്ന് രൂപയുമടങ്ങുന്നതാണ് അവാർഡ്. ജൂറിയുടെ പ്രശംസ ലഭിച്ച 20-ാം വാർഡ് കൗൺസിലർ കെ.എ സിദ്ധിക്കിന് പ്രശസ്തിപത്രവും ഫലകവും നൽകും. ഇടപ്പള്ളി ടോൾ എ.കെ.ജി ഗ്രന്ഥശാല ഹാളിൽ 30ന് അഞ്ചിന് ജസ്റ്റിസ് സി കെ അബ്ദുൾ റഹിം പുരസ്കാര സമർപ്പണം നടത്തുമെന്ന് പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഷംസു ഇല്ലിക്കൽ പറഞ്ഞു. സെക്രട്ടറി നസീർ ഇല്ലിക്കൽ, ജൂറിയംഗം ഇടപ്പള്ളി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.