അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്, അഖിലേന്ത്യ സിവിൽ സർവ്വീസ് എന്നീ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ഏകദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബർ 29 ന് രാവിലെ 9.30 ന് അങ്കമാലിയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്യാമ്പിന് മുൻ ഡി. ജി. പി. ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ. പി. എസ്. നേതൃത്വം നൽകും. റോജി എം. ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ കെ. എ. എസ്, സിവിൽ സർവ്വീസ് പരീക്ഷകളിൽ പങ്കെടുക്കുന്നവരും ഭാവിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരും ഓറിയന്റേഷൻ ക്യാമ്പിൽ പങ്കെടുക്കണമെന്ന് കൺവീനർ ടി. എം. വർഗീസ് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.