കൊച്ചി: ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട് കോടതി വിധിപ്രകാരം എറണാകുളം ജില്ലയിൽ കഴിയുന്ന കാരായി രാജനും കാരായി ചന്ദ്രനും വേണ്ടി ഐക്യദാർഢ്യ സംഗമം നടത്തുന്നു. ജസ്റ്റിസ് ആൻഡ് ഫ്രീഡം എന്ന കൂട്ടായ്മക്ക് കീഴിലാണ് 26ന് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ പ്രതിഷേധ സംഗമം. വൈകിട്ട് നാലിന് കാരായി രാജന്റെയും ചന്ദ്രന്റെയും നാട്ടിലെ കുട്ടികൾ പാട്ടും വരയും കഥകളുമായി ഒത്തുചേരും. എറണാകുളം ജില്ലയിലെ കുട്ടികളും സംഗമത്തിൽ പങ്കെടുക്കും. എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊല്ലപ്പെട്ട ഫസലിന്റെ മൂത്ത സഹോദരൻ അബ്ദുൽ റഹ്മാൻ, ശിശു ക്ഷേമസമിതി ഉപാദ്ധ്യക്ഷൻ അഡ്വ. അരുൺ കുമാർ, അഡ്വ. എം.ബി ഷൈനി, അരവിന്ദ് അശോക് കുമാർ, ബി അനൂജ എന്നിവരും സംഗത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബാലസംഘം ജില്ല സെക്രട്ടറി അരവിന്ദ് അശോക് കുമാർ, ജില്ല കൺവീനർ എം.പി മുരളി, എച്ച്.ബി അനീഷ് എന്നിവർ പങ്കെടുത്തു.