കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനെതിരെ വീൽചെയറിൽ കഴിയുന്നവരും കാഴ്ച പരിമിതരുമായ നൂറോളം ഭിന്നശേഷിക്കാർ പ്രതിഷേധവുമായി എറണാകുളം മറൈൻഡ്രൈവിൽ ഒത്തുകൂടി.

പ്രതിഷേധം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സാമൂഹിക പ്രവർത്തകൻ രാജീവ് പള്ളുരുത്തി, എം.കെ അബൂബക്കർ ഫാറൂഖി, ഡോ.റീം ഷംസുദ്ദീൻ, മുഹമ്മദ് അമീൻ, മനോജ് നിരക്ഷരൻ, ഡോ.ഹേന, ഡോ. മൻസൂർ ഹസൻ, എൽദോ ചിറക്കച്ചാലിൽ, ഗോപാലൻ, ഡൊമിനിക് ഏലൂർ, പൈലി നെല്ലിമറ്റം, കെ.കെ. ബഷീർ, സാബിത് ഉമർ എന്നിവർ പ്രസംഗിച്ചു.