sp
പൊലീസ് സേനാംഗങ്ങളു'ടെ യാത്രയയപ്പ് സമ്മേളനം ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള പൊലിസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. പ്രമോഷൻ ലഭിച്ച പൊലിസ് അസോസിയേഷൻ ഭാരവാഹികളെ ആദരിച്ചു. ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. എം.വി. സനിൽ, എം.എം അജിത്കുമാർ, ഇ.കെ. അബ്ദുൾ ജബ്ബാർ, ടി.ടി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.