കളമശേരി: ദേശീയ മാത്തമാറ്റിക്കൽ ഒളിംപ്യാഡിനു തിരഞ്ഞെടുക്കപ്പെട്ട 41 വിദ്യാർത്ഥികൾക്ക് കൊച്ചി സർവകലാശാല തീവ്രപരിശീലനം നൽകുr. ഗണിത ശാസ്ത്ര വകുപ്പും ഹോമി ഭാഭാ ശാസ്ത്ര പഠന കേന്ദ്രവും ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചും സംയുക്തമായാണ് ഡിസംബർ 26 മുതൽ 30 വരെ പരിപാടി സംഘടിപ്പിക്കുന്നത്.

വരും വർഷത്തെ മാത്തമാറ്റിക്കൽ ഒളിംപ്യാഡിനു തയ്യാറെടുക്കുന്ന 8,9,10 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, പരിശീലകരാവാൻ താൽപര്യമുള്ള ഗണിതശാസ്ത്ര അധ്യാപകർക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് 2000 രൂപയും അധ്യാപകർക്ക് 3500 രൂപയുമാണ് ഫീസ്. വിവരങ്ങൾക്ക് ഫോൺ: 04842577518.