അങ്കമാലി: പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ പള്ളിയിൽ
യാക്കോബായ - ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിയിൽ പൊലീസ് കാവൽ
ഏർപ്പെടുത്തി.

ക്രിസ്മസ്
കാരോളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഘട്ടനമുണ്ടായത്. അടിപിടിയുണ്ടായത്.യാക്കോബായവിഭാഗക്കാരായ,പള്ളി
ട്രസ്റ്റി പീച്ചാനിക്കാട് തേലപ്പിള്ളി എൽദോ വർഗീസ്,പൈനാടത്ത്
അയ്യമ്പിള്ളി ഏലിയാസ് സ്‌ക്കറിയ എന്നിവർക്കും, ഓർത്തഡോക്‌സ് വിഭാഗക്കാരായ
ബ്ലസ്‌മോൻ ഏലിയാസ്, ഏലിയാസ് എൽദോ, സാറാ ഏലിയാസ് എന്നിവർക്കുമാണ് പരിക്കേറ്റത്. എൽദോ വർഗീസിന് കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.