thirupiravi
തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവ് മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരോടൊത്ത് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു

മൂവാറ്റുപുഴ: തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവും, വികാരി ജനറാളും, സെക്രട്ടറിയച്ചനും മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് ജയിലിൽ എത്തിച്ചേർന്ന പിതാവിനെയും , വൈദികരെയും ജയിൽ അധികൃതർ സ്വാഗതം ചെയ്തു. തടവുകാരോടൊപ്പം പിതാവ് കേക്കുമുറിച്ച് ക്രിസ്മസിന്റെ സന്തോഷം പങ്കുവച്ചതിനുശേഷം ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. കടന്നുവരുന്ന പുതുവത്സരം എല്ലാവർക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഒരു അനുഭവമാകട്ടെയെന്ന് തിരുമേനി ആശംസ സന്ദേശത്തിൽ പറഞ്ഞു . ചടങ്ങിൽ മുൻ എം.പി. ഫ്രാൻസിസ് ജോർജ്ജ് പങ്കെടുത്തു.