പെരുമ്പളം: എസ്.എൻ.ഡി.പി യോഗം 4366-ാം നമ്പർ പെരുമ്പളം ഈസ്റ്റ് ശാഖാ യോഗത്തിന്റെ 18-ാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് കാളത്തോട് രചന ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ കെ.ടി. സുനിൽകുമാർ പതാക ഉയർത്തും. തുടർന്ന് ഗുരുസ്മരണ. അനുശോചനത്തിനു ശേഷം ശാഖാ പ്രസിഡന്റ് പി.കെ. ബാബു സ്വാഗതമാശംസിക്കും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പി. അനിയപ്പൻ അദ്ധ്യക്ഷത വഹിക്കും. ചേർത്തല എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേർത്തല യൂണിയൻ കൗൺസിലർ ബിജുദാസ് പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.ടി. സുധീർ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് പ്രതിഭ സുധീർ, ഡി. ഉണ്ണികൃഷ്ണൻ, ബിജീഷ് കുമാർ, സിന്ധു അജയൻ, അജിത രാജീവ്, സുജാത പ്രവീൺ, കെ.കെ. ഹരിദാസ്, പി.കെ. ദാസൻ, പി.കെ. ജയകുമാർ, എം.വി. യോഗേഷ് എന്നിവർ പ്രസംഗിക്കും. പി.വി. ജിനിൽ നന്ദി രേഖപ്പെടുത്തും. തുടർന്ന് കുടുംബ സദ്യയും നടക്കും.