കിഴക്കമ്പലം: പഞ്ചായത്ത് ഭരണ സമിതി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജന പ്രതിനിധികൾ നാളെ രാവിലെ 9 മുതൽ കിഴക്കമ്പലം പഞ്ചായത്ത് കവാടത്തിൽ ഉപവസിക്കും. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എ ടി.ജെ വിനോദ്, കെ.പി.സി.സി സെക്രട്ടറിമാരായ സക്കീർ ഹുസൈൻ, അബ്ദുൾ മുത്തലിബ്, എൻ.പി വർഗീസ്, ജോൺ.പി മാണി, സി.പി ജോയി, ടി.എച്ച് അബ്ദുൾ ജബ്ബാർ, കെ.വി ആന്റണി, എം.ടി ജോയി, അരുൺ വാസു, അനി ബെൻ കുന്നത്ത് തുടങ്ങിയവർ പങ്കെടുക്കും.